തളിപ്പറമ്പ്: അടച്ചിട്ട വീട് താക്കോൽ ഉപയോഗിച്ച് തുറന്ന് ഓട്ടുരുളിയും രണ്ടായിരം രൂപയും കവർന്നു. തളിപ്പറന്പ് പോലീസ് സ്റ്റേഷനു സമീപത്തെ പി.വി. രവീന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. രവീന്ദ്രനും കുടുംബവും രാവിലെ വീടു പൂട്ടി പറശിനിക്കടവിലേക്ക് പോയതായിരുന്നു. ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ഓട്ടുരുളിക്ക് പത്തായിരത്തോളം രൂപ വില വരും.
സാധാരണ ഗതിയിൽ കുടുംബം വീട് പൂട്ടി പുറത്തു പോകുന്പോൾ വീട്ടിൽ തന്നെ ഒരിടത്താണ് താക്കോൽ സൂക്ഷിക്കാറ്. ഇതറിയാവുന്ന ആരെങ്കിലുമായിരിക്കാം മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. തളിപ്പറന്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.